ഹൈദരബാദ്: തെലങ്കാനയിലെ സിമന്റ് ഫാക്ടറിയിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് അഞ്ചുപേര്‍ മരിച്ചു. സൂര്യപേട്ട് ജില്ലയിലെ മേലചേരുവിലയിലാണ് അപകടം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
സ്വകാര്യ സിമന്റ് ഫാക്ടറിയിലെ പുതിയ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ലിഫ്റ്റ് തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഈ സമയത്ത് 20 ലേറെ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു.ലിഫ്റ്റിലുള്ളവര്‍ താഴേക്ക് വീഴുകയായിരുന്നു. താഴെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ദേഹത്താണ് ലിഫ്റ്റ് തകര്‍ന്നുവീണത്.ഫാക്ടറിക്കുള്ളില്‍ സുരക്ഷാ സേന പരിശോധന നടത്തുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.