Latest News From Kannur

മ്യാന്മറില്‍ നിന്നും രണ്ടു ദിവസത്തിനിടെ നുഴഞ്ഞുകയറിയത് 700 ലേറെ പേരെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍; പുറത്താക്കാന്‍ നിര്‍ദേശം

0

ഇംഫാല്‍: രണ്ടു ദിവസത്തിനിടെ 700 ലേറെ പേര്‍ അയല്‍രാജ്യമായ മ്യാന്മറില്‍ നിന്നും അനധികൃതമായി സംസ്ഥാനത്തേക്ക് കടന്നുകയറിയതായി മണിപ്പൂര്‍ സര്‍ക്കാര്‍. ജൂലൈ 22, 23 തീയതികളിലായി 718 പേരാണ് അനധികൃതമായി ചന്ദേല്‍ ജില്ലയിലേക്ക് നുഴഞ്ഞുകയറിയത്. ഇവരെ എത്രയും വേഗം പുറത്താക്കണമെന്ന് മണിപ്പൂര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷി അസം റൈഫിള്‍സിനോട് ആവശ്യപ്പെട്ടു. അനധികൃതമായി കടന്നുകയറിയവരില്‍ 301 കുട്ടികളും ഉള്‍പ്പെടുന്നു. മ്യാന്മറില്‍ നിന്നുള്ളവര്‍ വ്യക്തമായ രേഖകള്‍ ഇല്ലാതെ എങ്ങനെയാണ് സംസ്ഥാനത്തേക്ക് ഇത്രയെളുപ്പം കടന്നുകയറുന്നതെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍, ഇന്‍ഡോ- മ്യാന്മര്‍ അതിര്‍ത്തി സംരക്ഷണ ചുമതലയുള്ള അസം റൈഫിള്‍സിനോട് ചോദിച്ചു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും അസം റൈഫിള്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റ കേസ് അന്താരാഷ്ട്ര തലത്തിലുള്ള പ്രത്യാഘാതങ്ങളും സംസ്ഥാനത്തെ നിലവിലെ ക്രമസമാധാനപാലനവും കണക്കിലെടുത്ത് അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.