മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കരുത്തനായ ക്രൗഡ് പുള്ളറായിരുന്നു അനശ്വര നടന്‍ ജയന്‍. ഇന്ന് ജയന്റെ ജന്മദിനമാണ്. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് 84 വയസ്സാവുമായിരുന്നു. ജയന് പിറന്നാള്‍ ആശംസകളുമായി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍
സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സാഹസികതയുടെ, ഹീറോയിസത്തിന്റെ മറുപദമാണ് ജയനെന്നും കുറിപ്പില്‍ പറയുന്നു.
അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന രോഷാകുലനായ നായകന്‍ എന്ന സൂപ്പര്‍ ഹീറോ പരിവേഷത്തോടെ മലയാളി മനസ്സുകളെ കീഴടക്കിയ ജയന്‍ ശബ്ദം കൊണ്ടും സ്‌റ്റൈലുകൊണ്ടും ആക്ഷന്‍ സീനുകളില്‍ പുലര്‍ത്തിയ സമാനതകളില്ലാത്ത സാഹസികതകള്‍ കൊണ്ടും മരണ ശേഷവും തലമുറകളെ ആകര്‍ഷിച്ച് ചിരഞ്ജീവിയാകുന്നു. ജീവിച്ചിരിക്കെ വാഴ്ത്തപ്പെട്ട മഹാരഥന്മാരെല്ലാം മരണശേഷം ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറവിയുടെ ഗര്‍ത്തങ്ങളിലേക്ക് മറഞ്ഞു പോകുമ്പോഴും ജയന്‍ സൂര്യതേജസ്സോടെ കത്തി നില്‍ക്കുന്നു’- കുറിപ്പില്‍ പറയുന്നു.
സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്
1974 മുതല്‍ 1980 വരെയുള്ള സജീവ അഭിനയത്തിന്റെ ആറുവര്‍ഷങ്ങള്‍ക്കിടയില്‍ 116 ചിത്രങ്ങള്‍ ..
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കരുത്തനായ ക്രൗഡ് പുള്ളര്‍ ഇപ്പോഴത്തെ ഡിജിറ്റല്‍ വിപ്ലവപ്പിറവികളായ സാമൂഹ്യ മാധ്യമങ്ങളിലെ കണക്കെടുത്താലും ജനപ്രീതിയില്‍ മുന്‍പന്തിയില്‍..!
അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന രോഷാകുലനായ നായകന്‍ എന്ന സൂപ്പര്‍ ഹീറോ പരിവേഷത്തോടെ മലയാളി മനസ്സുകളെ കീഴടക്കിയ ജയന്‍ ശബ്ദം കൊണ്ടും സ്‌റ്റൈലുകൊണ്ടും ആക്ഷന്‍ സീനുകളില്‍ പുലര്‍ത്തിയ സമാനതകളില്ലാത്ത സാഹസികതകള്‍ കൊണ്ടും മരണ ശേഷവും തലമുറകളെ ആകര്‍ഷിച്ച് ചിരഞ്ജീവിയാകുന്നു .
ജീവിച്ചിരിക്കെ വാഴ്ത്തപ്പെട്ട മഹാരഥന്മാരെല്ലാം മരണശേഷം ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറവിയുടെ ഗര്‍ത്തങ്ങളിലേക്ക് മറഞ്ഞു പോകുമ്പോഴും ജയന്‍ സൂര്യതേജസ്സോടെ കത്തി നില്‍ക്കുന്നു. അതും അശേഷം അക്കാദമിക് പിന്തുണയില്ലാതെ.., സംഘടനാ ആഹ്വാനങ്ങളില്ലാതെ..
ജയന്‍ എന്ന ജനപ്രിയ സത്യം ബാക്കിവെച്ചു പോയ ആസ്വാദനത്തിന്റെ അനശ്വര മുദ്രകള്‍ ഇനിയും തലമുറകള്‍ കൈമാറി പ്രസരിക്കട്ടെ.സാഹസികതയുടെ, ഹീറോയിസത്തിന്റെ മറുപദത്തിന്
പിറന്നാള്‍ ആശംസകള്‍.