പാനൂർ : എസ് എൻ ഡി.പി പാനൂർ യൂണിയന് കീഴിലുള്ള മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് രണ്ടാംഘട്ട വായ്പാ വിതരണം അടുത്ത മാസം നടത്തുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. പാട്യത്ത് കുമാരനാശാൻ യൂണിറ്റ് കേന്ദ്രത്തിൽ ചേർന്ന മൈക്രോ ഫിനാൻസ് ഭാരവാഹികളുടെ യോഗം യൂണിയൻ പ്രസിഡണ്ട് വി.കെ. ജനാർദ്ദനർ മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശശീന്ദ്രൻ പാട്യം അധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബേങ്ക് ബ്രാഞ്ച് മാനേജർ ടി.വി രാഗേഷ് വായ്പാ വിതരണ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് കെ.പി ശശീന്ദ്രൻ , ടി.പവിത്രൻ , ടി സജീവൻ , കെ.സുരേന്ദ്രൻ , ശ്യാമള ആനന്ദ്, എ.കെ.വിനയ, എ.പി പ്രസീന, സംസാരിച്ചു. വനിത സംഘം യൂണിയൻ പ്രസിഡണ്ട് കെ.ബിന്ദു സ്വാഗതവും സെക്രട്ടറി കെ. ചിത്ര നന്ദിയും പറഞ്ഞു..