മാഹി: ചെമ്പ്ര ശ്രീ നാരായണമഠത്തിന് സമീപം തട്ടാൻകണ്ടി പറമ്പിലെ തേക്ക് മരം കടപുഴകി റോഡിന് കുറുകെ മറിഞ്ഞു. കനത്ത മഴയും കാറ്റും വീശിയതോടെയാണ് മരം വീണത്. ചാമേരി സഹദേവന്റെ വിട്ടിലെ മതിൽ തകർന്നു.ആളപായമൊന്നുമില്ല. വീഴ്ചയിൽ ഇലട്രിക് ലൈനുകളും കേബിൾ വയറുകളും തകർന്നിരിക്കയാണ്. യാത്രക്കാരും വാഹനങ്ങളും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. മാഹി ഫയർഫോഴ്സ് ഉദ്യോഗസ്ഥരും വൈദ്യുതി വകുപ്പു എത്തി മരങ്ങൾ മുറിച്ചുമാറ്റുകയും വൈദ്യുതി പുന:സ്ഥാപിക്കുകയും ചെയ്തു. നോർത്ത് ചെമ്പ്ര റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ പ്രവർത്തനത്തിന് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.