നാദാപുരം :നാദാപുരത്ത് മാലിന്യ നിർമാർജ്ജനം വാർഡ് തല സോഷ്യൽ ഓഡിറ്റ് പൂർത്തീകരിച്ച് പഞ്ചായത്ത് തല കൂട്ടായ്മ സംഘടിപ്പിച്ചു.ബ്രഹ്മപുരം സംഭവത്തിനുശേഷം സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വാർഡ് തല സോഷ്യൽ ഓഡിറ്റ് പ്രവർത്തനം പൂർത്തീകരിച്ച ശേഷമാണ് പഞ്ചായത്ത് കുടിയിരിപ്പ് സംഘടിപ്പിച്ചത്. പൊതു പ്രവർത്തകരും സാമൂഹ്യ സന്നദ്ധ ഭാരവാഹികളുമടങ്ങുന്നു ടീം ആണ് വാർഡ് തല സോഷ്യൽ ഓഡിറ്റ് നടത്തിയത്. അജൈവ മാലിന്യം വാതിൽപടി സേവനം ,പൊതു സ്ഥലത്തെ മാലിന്യ നിർമാർജനം ,ജലാശയങ്ങളിലെ അജൈവ മാലിന്യം നീക്കം ചെയ്യൽ, ജൈവ മാലിന്യ സംസ്കരണ ഉപാധികളുടെഉപയോഗം, മാലിന്യനിർമ്മാർജ്ജനം സംബന്ധിച്ചുള്ള ബോധവൽക്കരണം എന്നീ ഘടകങ്ങളിലാണ് സോഷ്യൽ ഓഡിറ്റ് എത്തിയത് .നിലവിൽ മാലിന്യ നിർമാർജ്ജന പ്രവർത്തനത്തിൽ പഞ്ചായത്ത് നേരിടുന്ന പ്രശ്നങ്ങൾ ,വിടവുകൾ ,പരിഹാരം എന്നിവ നിർദേശിക്കുന്ന വിശദമായ ഓഡിറ്റ് റിപ്പോർട്ട് പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പാകെ സമർപ്പിക്കുന്നതാണ്. സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കാനായി പഞ്ചായത്ത് ഭരണസമിതി യോഗം പ്രത്യേകമായി ജൂലൈ 27 ന് ചേരുന്നതാണ് ,കൂടാതെ കഴിഞ്ഞ 3 മാസത്തെ ഹരിതകർമസേന പ്രവർത്തന റിപ്പോർട്ട് വാർഡ് തലത്തിൽ ക്രോഡീകരിച്ച് തുടർ പ്രവർത്തനം നടത്തുന്നതാണ് .നൂറിലധികം പേർ പങ്കെടുക്കുന്ന മുഴുവൻ പരിപാടികളും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഓഡിറ്റ് നിർദ്ദേശമായി മുന്നോട്ട് വെച്ചിട്ടുണ്ട്. വിശദമായ ബോധവൽക്കരണം വാർഡ് തലത്തിൽ നടത്തി അനാരോഗ്യകരമായ ഭക്ഷണശീലം സംബന്ധിച്ചും, അജൈവ മാലിന്യങ്ങൾ വീടുകളിൽ വേർതിരിച്ച് സൂക്ഷിച്ച് ഹരിത കർമ്മ സേനക്ക് കൈമാറുന്നതിന് പ്രചാരണം നടത്തുവാനും ഇതിനായി ഹരിതകർമസേനക്ക് പരിശീലനം നൽകുവാനും നിർദ്ദേശം ഉണ്ട്. ഹരിത കല്യാണം നടത്തുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുവാനും ഓഡിറ്റ് ടീം ആവിശ്യപെടുന്നു. പഞ്ചായത്ത് തല കുടിയിരിപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, സോഷ്യൽ ഓഡിറ്റ് ടീം അംഗങ്ങളായ എകെ ഹരിദാസൻ ,ടി രവീന്ദ്രൻ ,കെ കാസിം ,
കെ സി ലിനീഷ് ,എം സകരിയ ,നോഡൽ ഓഫീസർ കെ സതീഷ് ബാബു ,കില തീമാറ്റിക് എക്സ്പെർട്ട് കെ ഫാത്തിമ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.