Latest News From Kannur

വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം 22 ന്

0

പാനൂർ:പാനൂർ വിദ്യാഭ്യാസ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി 2023 – 24 വർഷ പ്രവർത്തനോദ്ഘാടനം ജൂലായ് 22 ശനിയാഴ്ച പാനൂർ ഈസ്റ്റ് യു.പി.സ്കൂളിൽ നടക്കും. രാവിലെ 9 മണിക്ക് രജിസ്ടേഷൻ ആരംഭിക്കും.9.30 ന് ഉദ്ഘാടന യോഗം ആരംഭിക്കും.
എ.ഇ. ഒ ബൈജു കേളോത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പാനൂർ നഗരസഭ ചെയർമാർ വി നാസർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും. കവിയും ഗായകനുമായ ബാബു മണ്ടൂർ മുഖ്യഭാഷണം നടത്തും.ദൃശ്യാവിഷ്കാര മത്സരത്തിനുള്ള ഉപഹാര സമർപ്പണവും മികച്ച വീഡിയോകളുടെ ഡിജിറ്റൽ അവതരണവും നടക്കും.കെ.പി. സാവിത്രി [ നഗരസഭ കൗൺസിലർ ]
കെ.വി.അബ്ദുൾ മുനീർ [ ബി.പി.സി ]എം.പി. വിനോദൻ [എച്ച്.എം. ഫോറം സെക്രട്ടറി ]
കെ. രൂപേഷ് [അക്കാദമിക് കൗൺസിൽ സെക്രട്ടറി ]ടി. അരുൺ കുമാർ [ വിദ്യാരംഗം ജില്ല സമതി അംഗം ]ടി.കെ.രാജേഷ് [ പി.ടി.എ.പ്രസിഡണ്ട് ]കെ.സി.സന്ദീപ് [ സ്റ്റാഫ് സെക്രട്ടറി ]എന്നിവർ ആശംസയർപ്പിക്കും.തുടർന്ന് ബാബു മണ്ടൂരിന്റെ നേതൃത്വത്തിൽ കവിതാലാപന ശിൽപ്പശാല – കാവ്യം സുഗേയം – നടക്കും.കെ.എം. സുനലൻ [ വിദ്യാരംഗം ഉപജില്ല കോർഡിനേറ്റർ ] ശിൽപ്പശാല വിശദീകരണം നടത്തും.സ്കൂൾ പ്രധാനാദ്ധ്യാപിക എം. അനിത സ്വാഗത ഭാഷണവും സ്കൂൾ കോർഡിനേറ്റർ സി.വി. ഷീബ കൃതജ്ഞതാ ഭാഷണവും നടത്തും.ഉച്ചക്ക് ഒരു മണിക്ക് പാനൂർ ഈസ്റ്റ് യു.പി.സ്കൂൾ വിദ്യാർത്ഥികൾ ചണ്ഡാലഭിക്ഷുകി – സംഗീത ശിൽപ്പം അവതരിപ്പിക്കും.

Leave A Reply

Your email address will not be published.