ജയ്പൂര്‍: കുടുംബത്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രിഭര്‍ത്താവ് കണറാമും ഭാര്യ മമ്തയും തമ്മില്‍ വഴക്കിട്ടിരുന്നു. തര്‍ക്കത്തിനൊടുവില്‍ കണ്‍റാം ഭാര്യയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറിലാണ് സംഭവം.സാരമായി പരിക്കേറ്റ യുവതിയെ സമീപത്തെ അശുപത്രിയിലെത്തിച്ചു. അവിടെ വച്ച് വിദഗ്ധ ചികിത്സയ്ക്കായി എസ്എംഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.യുവതിയുടെ സഹോദരന്റെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയും ഉണ്ട്. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ ഉറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.