‘എനിക്ക് പേടിയില്ല’, കൂറ്റന്‍ പാമ്പിന്റെ വാലില്‍ പിടിച്ച് വീട്ടിലേക്ക് കയറി വന്ന് കുട്ടി; പരിഭ്രാന്തിയില്‍ വീട്ടുകാര്‍
പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട!. ഇപ്പോള്‍ ഒരു പിഞ്ചുകുഞ്ഞ് പാമ്പിന്റെ വാലില്‍ പിടിച്ച് വീട്ടിലേക്ക് കയറി വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഞെട്ടല്‍ ഉണ്ടാക്കിയത്.ഒരു ഭയവുമില്ലാതെയാണ് കുട്ടിയുടെ പെരുമാറ്റം. പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ചിഴച്ചാണ് കുട്ടി വീട്ടിലേക്ക് കയറി ചെന്നത്. ഇത് കണ്ട് വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ പരിഭ്രാന്തിയില്‍ ഓടി.