മാഹി: പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ നിന്നും ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ മുഴുവൻ A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ഭാനുമതി, എഡ്യുക്കേഷൻ കമ്മിറ്റി ചെയർമാൻ പി.സി.ദിവാനന്ദൻ , മാനേജർ കെ.അജിത് കുമാർ , സെക്രട്ടറി വത്സലൻ , കെ എം പവിത്രൻ എന്നിവർ സംസാരിച്ചു.
കൂടാതെ നൃത്താധ്യാപന രംഗത്ത് ഭാരതീയ ദളിത് സാഹിത്യ അക്കാദമി ഡോ. അബേദ്കർ അവാർഡ് തേജാവ് സ്കൂളിലെ നൃത്ത അധ്യാപകനായ മനോജ് കുമാർ മാസ്റ്ററെ ആദരിച്ചു
തുടർന്ന് പി.ടി.എ ജനറൽ ബോഡി യോഗം നടക്കുകയുണ്ടായി
പുതിയ ഭാരവാഹികളായി ശ്രീ. പി.വി. പ്രജിത്ത്, ഷാഹിന, അഖില എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിന് മുന്നോടിയായി മാഹി ആരോഗ്യ വകുപ്പ് മഴക്കാല രോഗങ്ങളെ പറ്റി ഒരു ബോധവൽക്കരണ ക്ലാസും നടക്കുകയുണ്ടായി.