പാനൂർ: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ മൗനജാഥ നടത്തി. വി.സുരേന്ദ്രൻ മാസ്റ്റർ, കെ.രമേശൻ, സന്തോഷ് കണ്ണം വെള്ളി, സി.വി.എ.ജലീൽ, കെ.ടി.ശ്രീധരൻ, രാജേഷ് കരിയാട്, എം.കെ.തങ്കമണി, ടി.ടി.രാജൻ മാസ്റ്റർ തുടങ്ങിയ നേതാക്കൾ അണിചേർന്നു.അക്രമത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്ന പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.ഹാഷിം വാഹനത്തിൽ മൗനജാഥയെ അനുഗമിച്ചു.