തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മൂന്നുവയസുകാരിയെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കുട്ടിയെ കടിച്ച് മണിക്കൂറുകള്‍ക്കകം തെരുവുനായ ചത്തിരുന്നു. മാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെയായിരുന്നു റീജന്‍- സരിത ദമ്പതികളുടെ മകള്‍ റോസ്ലിയെ നായ ആക്രമിച്ചത്.നായയുടെ ആക്രമണത്തില്‍ കൂട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപ വാസികളാണ് കുട്ടിയെ രക്ഷിച്ചത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തുപരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയെ കടിച്ച ശേഷം നായ മണിക്കൂറുകള്‍ക്കം ചത്തിരുന്നു. തുടര്‍ന്ന് ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നായയുടെ ജഡം പുറത്തെടുത്ത് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ആ പരിശോധനയിലാണ് നായക്ക് പേ വിഷാബാധ സ്ഥിരീകരിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.