കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നാലുവയലില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. താഴത്ത് ഹൗസില്‍ ബഷീര്‍ ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.വീടിനുമുന്നിലെ വെള്ളക്കെട്ടിലേക്ക് കാല്‍ വഴുതി വീഴാണ് അപകടം ഉണ്ടായത്. വെള്ളക്കെട്ടില്‍ മരിച്ചുകിടന്ന ബഷീറിനെ നാട്ടുകാരാണ് കണ്ടെത്തിയത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ജില്ലയില്‍ ശക്തമായ മഴയാണ് തുടരുന്നതെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.