നെയ്യളം : നെയ്യളം യുവശക്തി വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് ആരംഭിച്ച വായന പക്ഷാചരണം ജൂലൈ 7 ന് സമാപിക്കും. ബഷീർ ദിനത്തിൽ ബഷീർ അനുസ്മരണം നടത്തും. ജൂലൈ 5 ന് വൈകീട്ട് 5.30 ന് പരിപാടി ഉദ്ഘാടനവും അനുസ്മരണവും എഴുത്തുകാരൻ ബാബുരാജ് അയ്യല്ലൂർ നിർവ്വഹിക്കും.