ന്യൂമാഹി :
ന്യൂമാഹി , മാഹിടൗണുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മാഹി പ്പുഴക്ക് പുതിയ പാലം നിർമ്മിക്കണമെന്ന് ബിഎംഎസ് ന്യൂമാഹി പഞ്ചായത്ത് സമ്മേളനം കേന്ദ്ര സംസ്ഥാന ഗവന്മെന്റകളൊട്ടാവശ്യപ്പെട്ടു. കാലവർഷം ആരംഭിച്ചതോടെ മാഹി പാലത്തിൽ വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗത കുരുക്ക് ഉണ്ടാവുകയാണ്. രോഗികളുമായി പോകുന്ന ആബുലസുകളക്കം ഗതാഗതക്കുരിക്കിൽ പ്പെടുകയാണ്. വാഹനങ്ങൾ വേഗത കുറച്ച് പോകുന്നതു കാരണം ഗതാഗതക്കുരുക്ക് നിത്യ സഭവമാണ്.
ഗുണമേന്മ ഇല്ലാത്ത ഉല്പന്നങ്ങളുപയോഗിച്ച് ന്യൂമാഹി ടൗണിൽ റോഡ് താറ് ചെയ്തതിനാൽ മാഹിപാലത്തു നിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള റോഡിൽ 200 മീറററോളം സ്ഥലങ്ങളിൽ അപകടങ്ങൾ പതിയിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ നിരവധിയാളുകൾക്ക് ഇവിടെ വാഹന അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാശ്യപ്പെട്ട് ബി എം എസ് ഉൾപ്പെടെ നിരവധി സംഘടകൾ അധികൃതർക്ക് പരാതി നൽകിയിട്ടും റോഡിന്റെ അപകടാവസ്ഥ പരിഹരിച്ചിട്ടില്ല.
ന്യൂമാഹി പഞ്ചായത്തിൽ കുണ്ടും കുഴികളുമായി കിടക്കുന്ന റോഡുകൾ അററകുറ്റ പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്നും ന്യൂമാഹി പഞ്ചായത്ത് ഭരണ സമിതിയുടെ വിവേചനം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ബി എം എസ് കണ്ണൂർ ജില്ലാ സിക്രട്ടറി എം. വേണുഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ല വൈസ് പ്രസി. സത്യൻ ചാലക്കര, ന്യൂമാഹി പ്രസി : വി.വി. അനിൽ കുമാർ , കെ.ശശിധരൻ ,കെ.രാജൻ, ടി.ബിജു . കെ.പി.രാജൻ . തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി. പരിക്ഷയിൽ എല്ലാ വിഷയങ്ങളിലും എ+ നേടിയ ഓട്ടോറിക്ഷ തൊഴിലാളിയുടെ മകൾ സമന്വയയെ സമ്മേളനത്തിൽ വെച്ച് എം . വേണുഗോപാൽ മോമന്റൊ നൽകി അനുമോദിച്ചു.