കേഷ് അവാർഡ് വിതരണം.
അഞ്ചരക്കണ്ടി: എസ്സ്.എസ്സ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് കേഷ് അവാർഡ് വിതരണം എൻ.ആർ.ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ.സുരേഷ് ബാബു എളയാവൂർ അനുമോദനച്ചടങ്ങ് ഉദ്.ചെയ്യുകയുണ്ടായി.മികച്ച അക്കാഡമിക് വിജയത്തോടൊപ്പം ജീവിത വിജയവും നേടാൻ മറ്റു മേഖലകളെക്കുറിച്ചുള്ള അറിവും, അതിന്ന് സഹായകമാവുന്ന ആഴത്തിലുള്ളതും പരന്നതുമായ വായനയും ആവശ്യമാണെന്നു അദ്ദേഹം സൂചിപ്പിച്ചു. സമൂഹത്തിലെ ദുഷിച്ച പ്രവണതകളായ മയക്ക് മരുന്നിൻ്റെ സ്വാധീനങ്ങൾ തിരിച്ചറിയണമെന്നും അതിൽ അകപ്പെടാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഉദ്. വേളയിൽ അദ്ദേഹം പറയുകയുണ്ടായി. ട്രസ്റ്റ് ചെയർമാൻ ശ്രീ.കണിയാങ്കണ്ടി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്യാഷ് അവർഡ് വിതരണം അഞ്ചരക്കണ്ടി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി .പി .വി. ജ്യോതി ടീച്ചർ നിർവ്വഹിച്ചു. കെ.പി.മോഹനൻ ,പി.എ.വേണുഗോപാലൻ നമ്പ്യാർ, മാമ്പരാഘവൻ, എടവന പ്രകാശൻ, കെ.ഇ. നന്ദൻ മാസ്റ്റർ ,കാമേത്ത് എൽ.പി.സ്കൂൾ എച്ച്.എം. ജീജ ടീച്ചർ ,ഡോ. കെ.എം .സന്തോഷ്, കുമാരി, ശ്രീനന്ദ.എ എന്നിവർ ആശംസ നേർന്നു. ട്രസ്റ്റ് സിക്രട്ടറി പി.ശശിധരൻ സ്വാഗതവും കെ.കെ.മുരളി നന്ദിയും പറഞ്ഞു.