Latest News From Kannur

കല്ലിക്കണ്ടി എൻ എ എം കോളജിന് നാക് എ ഗ്രേഡ് ലഭിച്ചു

0

പാനൂർ :

കല്ലിക്കണ്ടി എൻ എ എം കോളജിന് നാക് അംഗീകാരം ലഭിച്ചു
. 3.12 പോയിൻ്റ് കരസ്ഥമാക്കിയാണ് എ ഗ്രേഡ് ലഭിച്ചത്.
മെയ് 29, 30 തിയ്യതികളിലായിരുന്നു നാക് സംഘം കോളജിൽ സന്ദർശനത്തിനായി എത്തിയത്.
പഞ്ചാബ് ജഗദ് ഗുരു സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. കരംജിത്ത് സിംഗ് ചെയർമാനും, ഭൂവനേശ്വർ
കെ ഐ ഐ ടി സർവ്വകലാശാലയിലെ പ്രൊഫസർ പ്രശാന്ത് കുമാർ പട്നായക് മെമ്പർ കോഡിനേറ്ററും, മുംബൈ കോളജ് പ്രിൻസിപ്പാൾ ഡോ മഹാരുദ്ര ഖേക്കറേ മെമ്പറുമായ ടീമാണ് രണ്ട് ദിവസത്തെ പരിശോധന നടത്തിയത്.
നിലവിൽ ബി ഗ്രേഡാണ്. 2.48 ഗ്രേഡ് പോയിൻ്റായിരുന്നു സ്കോർ.
അഞ്ച് വർഷത്തെ കോളേജിൻ്റെ പ്രവർത്തനങ്ങളാണ് സംഘം വിലയിരുത്തിയത്. കോളജിലെ അക്കാദമിക പ്രവർത്തനങ്ങൾ, ഭൗതിക സൗകര്യങ്ങൾ തുടങ്ങിയവ നേരിട്ട് സംഘം പരിശോധിച്ചു.
അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് സെൽഫ് സ്റ്റഡി റിപ്പോർട്ട് ആദ്യം നൽകിയിരുന്നു. എസ് എസ് ആറിൽ പറഞ്ഞ കാര്യങ്ങൾ സംഘം നേരിട്ട് പരിശോധിച്ച് വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മാർക്ക് നൽകുന്നത്.

കഴിഞ്ഞ അഞ്ച് വർഷമായി കോളജ് മാനേജ്മെൻറും
അധ്യാപക അനധ്യാപകരും വിദ്യാർത്ഥികളും
നാകിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഇതിൻ്റെ ഭാഗമായി മാനേജ്മെൻ്റ് നിരവധി വികസന പ്രവർത്തനങ്ങൾ കോളജിൽ നടത്തി കോളജിൻ്റെ മുഖഛായ തന്നെ മാറ്റിയിരുന്നു.

കോളേജ് കമ്മിറ്റി പ്രസിഡൻറ് അടിയോട്ടിൽ അഹമ്മദ്,
ജന.സിക്രട്ടറി പി.പി.എ ഹമീദ്,
പ്രിൻസിപ്പൽ ഡോ മജീഷ് ടി ,
സിക്രട്ടറി സമീർ പറമ്പത്ത് തുടങ്ങിയവർ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കും കോളജിലെ അടിസ്ഥാന
വികസന പ്രവർത്തനങ്ങൾക്കും നേതൃത്യം നൽകി.
ഐക്യു എ സി കോഡിനേറ്റർ ഡോ കെ.എം മുഹമ്മദ് ഇസ്മായിൽ, നാക് കോഡിനേറ്റർ ഡോ എ.പി ഷമീർ എന്നിവർ നാക് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളുടെയും
കോളജിലെ മുഴുവൻ ജീവനക്കാരുടെയും അകമഴിഞ്ഞ സഹകരണമാണ് ഉന്നത ഗ്രേഡ് പോയിൻ്റോട് കൂടി എ ഗ്രേഡ് ലഭിച്ചതെന്ന് എം ഇ എഫ് പ്രസിഡൻറ് അടിയോട്ടിൽ അഹമ്മദ്,
ജനറൽ സിക്രട്ടറി പി പി എ ഹമീദും പ്രിൻസിപ്പാൾ ഡോ ടി മജീഷും
പറഞ്ഞു. ഉന്നത റാങ്ക് നേടാൻ സഹകരിച്ച കോളജിലെ മുഴുവൻ അധ്യാപകരെയും അനധ്യാപകരേയും വിദ്യാർത്ഥികളെയും മാനേജ്മെൻറ് കമ്മിറ്റി അഭിനന്ദിച്ചു.

Leave A Reply

Your email address will not be published.