കുഞ്ചക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ‘പദ്‌മിനി’ എന്ന ചിത്രത്തിന്റെ ലിറിക്കൽ വിഡിയോ റിലീസായി. ‘ലൗ യൂ മുത്തേ ലൗ യൂ’ എന്ന ഗാനം വിദ്യാധരൻ മാസ്റ്ററും കുഞ്ചക്കോ ബോബനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ചിത്രത്തിന് വേണ്ടി കുഞ്ചാക്കോ ബോബൻ ഗാനം ആലപിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ജേക്ക്സ് ബിജോയ് ആണ് സംഗീതം ചെയ്‌തിരിക്കുന്നത്.
അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രമാണ് പദ്മിനി. ജൂലൈ ഏഴിന് ചിത്രം തിയറ്ററുകളിൽ എത്തും.ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയാ, മാളവിക മേനോൻ, സീമ ജി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശ്രീരാജ് രവീന്ദ്രൻ ആണ് ഛായഗ്രഹണം.