ബോയ്സ് ഹോമിൽ നിന്നു കുട്ടികൾ ചാടിപ്പോയ സംഭവം; അടിസ്ഥാന സൗകര്യവും ചികിത്സയും ഇല്ല; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്‌സ് ഹോമില്‍ നിന്ന് കുട്ടികളെ കാണാതായ സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ബാലാവാകാശ കമ്മീഷൻ. ഹോം സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് വീഴ്ച സംഭവിച്ചതായി സിഡബ്ല്യുസി റിപ്പോർട്ടിൽ പറയുന്നു.
കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നില്ല. ചികിത്സയും ലഭിക്കുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ബാലാവകാശ കമ്മീഷൻ അംഗം നാളെ നേരിട്ട് ബോയ്സ് ഹോമിലെത്തി തെളിവെടുപ്പ് നടത്തും. അതിനിടെ കാണാതായ നാലു കുട്ടികളിൽ മൂന്നു പേരെ പൊലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് സ്വദേശികളായ മൂവരെയും ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം ചാടിപ്പോയ യുപി സ്വദേശിയെ കണ്ടെത്താന്‍ ആയിട്ടില്ല.
ഏറനാട് എക്‌സ്പ്രസിലാണ് ഇവര്‍ നാടുവിടാന്‍ ശ്രമിച്ചത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. സ്റ്റേഷനില്‍ വച്ച് ഒരാളുടെ ഫോണില്‍ നിന്ന് ബാലമന്ദിരത്തില്‍ നിന്ന് ഇവരെ ചാടാന്‍ സഹായിച്ച ആളെ ബന്ധപ്പെട്ടിരുന്നു. ഇത് ട്രെയ്‌സ് ചെയ്താണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ കേരളാ പൊലീസും അര്‍ടിഎഫും ജനറല്‍ കോച്ചില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഇവര്‍ ബാലമന്ദിരത്തിന്റെ ശുചിമുറിയുടെ ഗ്രില്ല് തകര്‍ത്തത്. അതിന് പിന്നാലെ നാലുപേരും പത്തരയോടെ അവിടെ നിന്നും പുറത്തുകടന്നു. ഇന്ന് രാവിലെയാണ് ബോയ്‌ഹോം അധികൃതര്‍ കൂട്ടികളെ കാണാനില്ലെന്ന് വിവരം ചേവായൂര്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്. നേരത്തെ ഇവിടെ അന്തോവാസികളായ രണ്ടുപേരാണ് കുട്ടികളെ പുറത്ത് കടക്കാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പുറത്തുകടന്ന സമയത്ത് തന്നെ യുപി സ്വദേശിയായ കുട്ടി ഇവരെ പിരിഞ്ഞിരുന്നു.