സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുക : എയിഡഡ് സ്കൂള്‍ മിനിസ്ടീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി.
വായന ദിനം എത്തി പക്ഷെ സ്കൂളുകളില്‍ ലൈബ്രേറിയന്‍ ……..?
ജൂണ്‍ 19 ന് ഒരു വായന ദിനം കൂടി കടന്നു പോകുമ്പോഴും സംസ്ഥാനത്തെ സ്കൂളുകളില്‍ ലൈബ്രേറിയന്‍ ഇല്ലാതെയാണ് ലൈബ്രറി കള്‍ പ്രവര്‍ത്തിക്കുന്നത് . കോളേജുകളില്‍ നിന്നും പ്രീഡിഗ്രി വേര്‍പെടുത്തി നിലവിലെ ഹൈ സ്കൂളുകള്‍ക്കൊപ്പം സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ ആയിട്ടും ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ലൈബ്രേറിയന്‍ എന്നൊരു തസ്തിക ഇല്ലാത്തത് സാംസ്‌കാരിക കേരളത്തിനു ഭൂഷണമായ ഒന്നല്ല . പ്രിന്‍സിപ്പല്‍ , അധ്യാപകര്‍ , ലാബ് അസിസ്ടന്റ്റ് എന്നീ തസ്തികകള്‍ ഹയര്‍ സെക്കണ്ടറിയില്‍ അനുവദിച്ചപ്പോള്‍ ക്ലാര്‍ക്ക് , ലൈബ്രേറിയന്‍ , ഫുള്‍ ടൈം മെനിയല്‍ ( എഫ് ടി എം ) എന്നീ അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല . ക്ലാര്‍ക്ക് , ലൈബ്രേറിയന്‍ , എഫ് ടി എം തുടങ്ങിയ അനധ്യാപക തസ്തികകളില്‍ നിയമനം നടത്തണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും 2001 ലെ ഹയര്‍ സെക്കണ്ടറി സ്പെഷ്യല്‍ റൂള്‍സില്‍ നിഷ്കര്‍ഷിച്ചിട്ടും ഇത് വരെയും അനുകൂല നടപടി ആയില്ല എന്നതാണ് സത്യം
വായിച്ചു വളരണം എന്ന് പറയുകയും പഴയത് പോലെ കുട്ടികള്‍ പുസ്തകങ്ങള്‍ വായിക്കുന്നില്ല എന്ന് പരിഭവം പറയുകയും ചെയ്യുന്നവര്‍ അറിയണം പൂര്‍ണ്ണ സമയ ലൈബ്രേറിയന്‍ ഇല്ലാതെ യാണ് സ്കൂളുകളില്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നത് എന്ന് . പാഠ പുസ്തകങ്ങള്‍ക്കുമപ്പുറത്തേക്ക് അറിവിന്‍റെ ലോകങ്ങള്‍ തേടി പ്പിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി മാറേണ്ട സ്കൂള്‍ ലൈബ്രറികളെ ഇങ്ങനെ അങ്ങ് “ഒതുക്കാമോ”?
കോടതി ഉത്തരവിനെ തുടര്‍ന്ന് പതിനായിരത്തില്‍ അധികം പുസ്തകങ്ങള്‍ ഉള്ള സ്കൂളുകളില്‍ ലൈബ്രേറിയന്‍ നിയമനം നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അത് നടപ്പിലായത് എറണാകുളം ജില്ലയിലെ കെ പി എം എച്ച് എസ് എസ് പൂത്തോട്ട യില്‍ മാത്രമാണ് അതും താല്‍ക്കാലിക നിയമനമാണ് നല്‍കിയത് . പതിനായിരത്തിലധികം പുസ്തകങ്ങള്‍ ഉള്ള മറ്റ് നിരവധി സ്കൂളുകള്‍ ഉണ്ട് സംസ്ഥാനത്ത് ഉണ്ട് എങ്കിലുംഅവിടെ ഒന്നും തന്നെ നിയമനം ഉണ്ടായിട്ടില്ല .
സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി കളിലും അഞ്ഞൂറിന് മുകളില്‍ കുട്ടികള്‍ പഠിക്കുന്ന ഹൈ സ്കൂളുകളിലും ലൈബ്രേറിയന്‍ തസ്തിക അത്യന്താപേക്ഷിതമാണ് . അഞ്ഞൂറില്‍ താഴെ കുട്ടികള്‍ ഉള്ള സ്കൂളുകളില്‍ പാര്‍ട്ട് ടൈം ആയോ സ്കൂളുകള്‍ പൂള്‍ ചെയ്തോ ലൈബ്രേറിയനെ അനുവദിക്കണം. ഇക്കാര്യത്തില്‍ പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്ന വിധത്തിലുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എയിഡഡ് സ്കൂള്‍ മിനിസ്ടീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ക്ക് വേണ്ടി സംസ്ഥാന പ്രസിഡണ്ട് എ . രാജേഷ് കുമാര്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശോഭ് കൃഷ്ണന്‍ ജി പി എന്നിവര്‍ ആവശ്യപ്പെട്ടു .
ലൈബ്രറി സയന്‍സ് യോഗ്യതയുള്ള ആയിരക്കണക്കിനായ ഉദ്യോഗാര്‍ത്ഥികള്‍ നിലനില്‍ക്കുമ്പോള്‍ സ്കൂളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അധികഭാരമായി ലൈബ്രറി ചുമതല കൂടി നല്‍കുമ്പോന്നത് എത്രത്തോളം ഗുണ പരമാകും എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട് . കേരളത്തിലെ സാംസ്കാരിക നായകന്‍മ്മാര്‍ ഈ വിഷയത്തില്‍ കാര്യമായി പ്രതികരിച്ചു കണ്ടിട്ടില്ല അല്ലെങ്കില്‍ ബോധപൂര്‍വ്വം വിസ്മരിക്കുന്നു . സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് തസ്തിക അനുവദിക്കാതെ ഈ ചെലവ് ചുരുക്കല്‍ എങ്കില്‍ വളര്‍ന്നു വരുന്ന ഒരു തലമുറയോട് ചെയ്യുന്ന നീതി നിഷേധ മയെ ഇതിനെ കണക്കാക്കാന്‍ കഴിയൂ.
സംസ്ഥാനത്തെ ഒന്‍പത് , പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ എസ് സി , എസ് ടി , ഒ ഇ സി വിഭാഗം ഒഴികെ യുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും വര്‍ഷംതോറും 6.50 മാത്രമാണ് ലൈബ്രറി ക്കായി ശേഖരിക്കുന്നത് .ഹയര്‍ സെക്കണ്ടറിയിലും പ്രവേശന സമയത്ത് ലൈബ്രറി ഫീസ് ഈടാക്കുന്നുണ്ട് . ഹൈ സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറിയിലും പി ടി എ ഫണ്ട് ആയി ശേഖരിക്കുന്ന ഫണ്ടില്‍ നിന്നും കുറഞ്ഞത് സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാന്‍ ഉപയോഗപ്പെടുത്തണം എന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് ( 126/2007 dt: 25-6-2007) ഉണ്ട് . കൂടാതെ സന്നദ്ധ സംഘടനകളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അധ്യാപകരും വിദ്യാര്‍ഥികള്‍ അവരുടെ ജന്മദിനങ്ങളി ല്‍ ലൈബ്രറി യിലേക്ക് സംഭാവന നല്‍കുന്ന പുസ്തകങ്ങളും ഒക്കെ ലൈബ്രറി കളിലേക്ക് എത്തുമ്പോള്‍ ഫലപ്രദമായി ഇവ കുട്ടികള്‍ക്ക് പ്രയോജന പ്പെടുത്താന്‍ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത് . “വായനയുടെ വസന്തം “ എന്ന പേരില്‍ പതിനായിരക്കണക്കിന് രൂപയുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ ഇതിനോടകം പൊതു വിദ്യാലയങ്ങള്‍ക്കു കൈമാറിയിട്ടുണ്ട് . ചന്തുമേനോനും ഒ വി വിജയനും , എം ടി യും , തകഴിയും വി കെ എന്നും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഇന്ദു ഗോപനും ബെന്യാമിനും കോട്ടയം നാഥും സര്‍ ആര്‍തര്‍ കോനന്‍ ഡോയലും ലളിതാംബികാ അന്തര്‍ജ്ജനവും മാധവിക്കുട്ടിയും അഷിതയും ഉള്‍പ്പടെ ഉള്ളവരുടെ പുസ്തകങ്ങള്‍ കുഞ്ഞുങ്ങളുടെ കര സ്പര്‍ശനത്തിനായി ലൈബ്രറികളുടെ അലമാരികളില്‍ കാത്തു കാത്തിരിപ്പാണ് .
വായനയോട് അഭിരുചിയുള്ള അധ്യാപകര്‍ ഉള്ള ചില സ്കൂളുകളില്‍ മാത്രമാണ് ലൈബ്രറി പ്രവര്‍ത്തനം ഫലപ്രദമായി നടക്കുന്നത് ബഹു ഭൂരിപക്ഷം സ്കൂളുകളിലും വായന ദിനാചരണ ത്തില്‍ ഒതുങ്ങും ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ . നിര്‍മ്മിത ബുദ്ധി യുടെ ഇക്കാലത്ത് സ്കൂള്‍ ലൈബ്രറികള്‍ ആധുനിക വല്ക്കരിക്കേ ണ്ടതുണ്ട് .. സര്‍ഗ്ഗാത്മകകതയുള്ള , ശാസ്ത്രബോധമുള്ള , സാമൂഹിക പ്രതിബദ്ധതയോട് കൂടിയ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ , ഓരോ കുഞ്ഞുങ്ങളുടെയും ഉള്ളിലുള്ള ഭാവനയുടെ പൂമ്പാറ്റകളെ ചിറകു വിടര്‍ത്തി പറന്നുയരാന്‍ തക്കവണ്ണം നമ്മുടെസ്കൂള്‍ ലൈബ്രറികളെ മാറ്റി എടുക്കണം ഒപ്പം അവയ്ക്ക് സ്ഥായിയായ നാഥനും ഉണ്ടാകണം.