Latest News From Kannur

പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

0

വടകര :
സംസ്ഥാനത്തെ സമസ്ത മേഖലയെയും ചേർത്ത് പിടിച്ച കേരള സർകാർ കേരളത്തിലെ സഹകരണ പെൻഷൻകാരെ പാടെ അവഗണിച്ച നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ചു, നിരവധി കാലത്തെ ചർച്ചകളിലൂടെയും, സമരത്തിലൂടെയും നേടിയെടുത്ത ക്ഷാമബത്ത ആനുകൂല്യം 2021 ൽ നിർത്തലാക്കിയത് പുനഃസ്ഥാപിക്കുക, പെൻഷൻ കാലോചിതമായി പരിഷ്‌ക്കരിക്കുക, 15% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ സംഘടനയുമായി മന്ത്രി നടത്തിയ ചർച്ചയിൽ പാടെ നിഷേധിച്ചതിൽ പ്രതിഷേധിച്ചു കേരളത്തിലെ മുഴുവൻ സഹകരണ പെൻഷൻകാരും താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചതിൻ്റെ ഭാഗമായി വടകര താലൂക്കിൽ എടച്ചേരി കേന്ദ്രമാക്കി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗത്തിൽ താലൂക്ക് സെക്രട്ടറി ഇ. വി. നാണു, താലൂക്ക് പ്രസിഡൻ്റ് സേതു മാധവൻ ഗീതാലയം, രാഘവൻ എടച്ചേരി, എം. എം. അശോകൻ, ടി. കെ. ഗോപാലൻ, രാഘവൻ മേപ്പയിൽ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.