Latest News From Kannur

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 11 മരണം; നിരവധി വീടുകള്‍ക്ക് തീവെച്ചു; കര്‍ഫ്യൂ

0

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. 24 മണിക്കൂറിനിടെ 11 പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ മുറിവും വെടിയേറ്റ പാടുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംവരണത്തെച്ചൊല്ലി മെയ്തി-കുക്കി സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍, കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാത്രിയോടെ അക്രമികള്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമായെത്തി ഗ്രാമത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മണിപ്പൂരില്‍ കര്‍ഫ്യൂ പുനഃസ്ഥാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.