പാനൂർ: ലോക രക്തദാന ദിനാചരണത്തിൻ്റെ ഭാഗമായി കല്ലിക്കണ്ടി എൻ എ എം കോളജ് എൻ സി സി യുടെ നേതൃത്വത്തിൽ രക്തദാനം നടത്തി. തലശ്ശേരി മലബാർ കാൻസർ സെൻ്ററിൽ എത്തിയാണ് രക്തം നൽകിയത്. പരിപാടി എൻ സി സി ഓഫീസർ ക്യാപ്റ്റൻ എ.പി ഷമീർ ഉദ്ഘാടനം ചെയ്തു. ബി.ഡി കെ. ജോയിൻ സിക്രട്ടറി സൈനുദ്ധീൻ കായ്യത്ത് അധ്യക്ഷത വഹിച്ചു. ബി ഡി കെ പ്രസിഡൻ്റ് റിയാസ് പി പി, നിഖിൽ രവീന്ദ്രൻ, ട്രഷറർ റഹീസ് മാടപ്പീടിക, ശൈലേഷ് കാക്കുനി, കാഡറ്റുമാരായ അനന്ദു, ജുമൈൽ കെ, വൈഷ്ണവ് വി.പി, മുഹമ്മദ് സിയാം പി, മുഹമ്മദ് നിസാം, നന്ദന എം.പി, സഹറ മഹസിൻ ടി സി പി എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ഡോണേർസ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റി യുടെയും എം.സി സി ബ്ലഡ് ബാങ്കിൻ്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.കോളജ് എം എസ് എഫ് യൂണിറ്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ രക്തദാനം നടത്തി. മുഹമ്മദ് ഷാദ് സൽമി, ഷഫീഖ് വി.കെ, ഷിബിൽ ഇസ്മായിൽ, മുഹമ്മദ് ഫായിസ് കെ, നൗഫൽ ഹാശിം ,മുഹമ്മദ് റിഷാദ് കെ, മുഹമ്മദ് ഷസ്മിൽ എ എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.