വീണ്ടും ഭീതി പടര്‍ത്തി തെരുവുനായ, കാസർകോട്ട് സ്കൂളിൽ പോയ വിദ്യാർഥിനികളെ ഓടിച്ചു; കുഴിയില്‍ വീണ് പരിക്ക്
കാസര്‍കോട്:
സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനികളെ തെരുവുനായ ഓടിച്ചു. തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടിക്ക് കുഴിയില്‍ വീണ് പരിക്കേറ്റു. പരിക്കേറ്റ നജുല മറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളരിക്കുണ്ടിലാണ് സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ഥിനികളെ തെരുവുനായ ഓടിച്ചത്. തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് നജുല മറിയയ്ക്ക് കുഴിയില്‍ വീണ് പരിക്കേറ്റത്.
അതിനിടെ, തെരുവുനായ്ക്കളുടെ കടിയേറ്റ് 11കാരന്‍ മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. വീട്ടിനകത്ത് കയറിയ തെരുവുനായ്ക്കള്‍ സോഫ കടിച്ചുകീറി. നായ്ക്കളെ കണ്ട് വീട്ടുകാര്‍ പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.