കജോളിന്റെ നായകനായി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിലൂടെയാണ് താരം എത്തുന്നത്. കജോള്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും അഭിനയിക്കുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രമാണിത്.
ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നു. കശ്മീര്‍ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള ചിത്രം ഇമോഷണല്‍ ത്രില്ലറായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം നടക്കും. കജോളിന്റെ മകന്റെ വേഷത്തിലായിരിക്കും ഇബ്രാഹിം എത്തുക.