Latest News From Kannur

രണ്ടുവര്‍ഷമായി ഒന്നിച്ച് താമസം; 48കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; കോട്ടയത്ത് യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

0

കോട്ടയം:  ഒപ്പംതാമസിച്ചിരുന്ന 48കാരിയെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടയം തലപ്പലത്ത് അമ്പാറയില്‍ താമസിക്കുന്ന ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൊച്ചുപുരക്കല്‍ ബിജുമോനെ പൊലീസ് അറസ്റ്റ് ചെയ്തു.  ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു കൊലപാതകം. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം.  ഇരുവരും കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇന്നലെ രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബിജുമോന്‍ ഭാര്‍ഗവിയെ കമ്പിപാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൃത്യംനടത്തിയ ശേഷം ബിജുമോന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Leave A Reply

Your email address will not be published.