നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ താരം പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞു. ‘എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. കുഴപ്പങ്ങളൊന്നുമില്ല. കാലിനൊന്നും ഒരു പ്രശ്നവുമില്ല. ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത്.- മാധ്യമങ്ങളോട് താരം പ്രതികരിച്ചു. സുധിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അപകടത്തിൽ പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ബിനുവിനെ ഓപ്പറേഷന് വിധേയനാക്കിയിരുന്നു. ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെയാണ് താരങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം പിക്കപ് വാനുമായി കൂട്ടിയിടിച്ചത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോൻ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.