Latest News From Kannur

വഴിയിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവു സഹിതം വിവരം നൽകണം; 2500 രൂപ വരെ പാരിതോഷികം

0

കൊച്ചി;  പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവ് സഹിതം വിവരം നൽകുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പാരിതോഷികം നൽകും. മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ 25ശതമാനമാണ് സമ്മാനമായി നൽകുക. പരമാവധി 2500 രൂപയാണ് പാരിതോഷികമായി നൽകുക. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.  മാലിന്യം നിക്ഷേപിക്കുന്നവരേക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ  ചിത്രം, വിഡിയോ സഹിതം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണം. നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴയിൽ നിന്നാവും വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുക. പിഴത്തുക ലഭിച്ച് 30 ദിവസത്തിൽ പാരിതോഷികം വ്യക്തിയുടെ അക്കൗണ്ടിലേക്ക് കൈമാറും. ഇതിനായി രജിസ്റ്ററും സൂക്ഷിക്കും.

Leave A Reply

Your email address will not be published.