മാഹി: മാഹിയിൽ വിദ്യാർത്ഥികൾക്ക് സൗജ്യന്യ ബസ് യാത്ര അനുവദിച്ചു.സൗജന്യ ബസ് യാത്രയ്ക്കുവേണ്ടി നിരന്തരമായ സമ്മർദ്ദമാണ് പുതുച്ചേരി ഗവൺമെന്റിൽ മാഹിയിൽ നിന്നും നടത്തിയിരുന്നത്.
കഴിഞ്ഞ നിയമസഭയിൽ മാഹിയിലെ വിദ്യാർത്ഥികൾക്ക് പോണ്ടിച്ചേരിയിലും കാരയ്ക്കലും അനുവദിച്ചത് പോലെ സൗജന്യ ബസ് യാത്രയ്ക്ക് വേണ്ട ഫണ്ട് അനുവദിക്കണമെന്നും അല്ലെങ്കിൽ പുറത്തുനിന്ന് ഏതെങ്കിലും ഏജൻസിക്ക് ടെൻഡർ നൽകുന്ന നടപടിയെങ്കിലും ഉണ്ടാവണമെന്ന് എം.എൽ.എ. അഭ്യർത്ഥിച്ചിരുന്നു.