ചമ്പാട് : ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൻ്റെയും ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെയും ആഭിമുഖ്യത്തിൽ മീത്തലെ ചമ്പാട് വെച്ച് ഹരിത കർമ്മ സേനാഗങ്ങളെ ആദരിച്ചു. തുടർന്ന് പരിസ്ഥിതി ദിനചിന്തകൾ എന്ന വിഷയത്തിൽ പുരുഷോത്തമൻ കോമത്ത് ക്ലാസെടുത്തു. ആദരവ് ലൈബ്രറി കൗൺസിൽ പാനൂർ മേഖലാസി ക്രട്ടറി കെ.പ്രദീപൻ ഉൽഘാടനം ചെയ്തു. പന്യനൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.സുനിത, അഫ്സത്ത്, രൂപ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.ഹരിത കർമ്മ സേനാഗം പ്രണിത അംഗീകാരത്തിന് നന്ദി അറിയിച്ചു.ടി.ഹരിദാസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ഹരിദാസൻ സ്വാഗതവും സി.ഉമേഷ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.