Latest News From Kannur

പുരോഗമന കലാ സാഹിത്യ സംഘം പാനൂർ മേഖല സമ്മേളനം

0

പാനൂർ : ജനപക്ഷ സാംസ്കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ വിവിധ ഘടകങ്ങളുടെ വാർഷിക സമ്മേളനങ്ങൾ നടന്നുവരികയാണ്. പാനൂർ മേഖലയിലെ പതിനേഴു യൂണിറ്റികളുടെയും സമ്മേളനങ്ങൾ ഇതിനകം നടന്നു കഴിഞ്ഞു. തുടർന്ന് വനിതാ സാഹിതിയുടെ പാനൂർ ഘടകവും രൂപീകരിച്ചു പ്രവർത്തനനം ആരംഭിച്ചു കഴിഞ്ഞു. പൊരുതുന്ന കായിക താരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള ഐക്യദാർഢ്യ സംഗമം നടത്തി വനിതാ സാഹിതി അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുണ്ടായി. ഇത്തവണ പു ക സ യുടെ മേഖല സമ്മേളനം നടക്കുന്നത് തൂവക്കുന്നിൽ വെച്ചാണ്. പതിനേഴു യൂണിറ്റുകളിൽ നിന്നായി 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇതിൽ 85 വനിതകളും ഉൾപ്പെടും. സംഘടനയുടെ സംസ്ഥാന, ജില്ലാ നേതാക്കളായ നാരായണൻ കാവുമ്പായി, ടി പി വേണുഗോപാലാൻ, പി.ഷീല, ഇ എം അഷ്റഫ് എന്നിവർ സമ്മേളനത്തിൽ സംബന്ധിക്കും. വൈകുന്നേരം 3 മണിക്ക് പ്രതിഭാ സംഗമം ഒരുക്കിയിട്ടുണ്ട്. സംഗമം കെ ഇ എൻ ഉത്ഘാടനം ചെയ്യും. സംഗമത്തിൽ പു ക സ യുടെ സംസ്ഥാന വർക്കിങ് സെക്രട്ടറി എം.കെ.മനോഹരൻ മുഖ്യ പ്രഭാഷണം നടത്തും. പ്രതിഭ സംഗമത്തിൽ ടി.എം.ദിനേശൻ, രാജേന്ദ്രൻ തായാട്ട്, രാജു കാട്ടുപുനം, വി കെ ഭാസ്കരൻ മാസ്റ്റർ, ഡോക്ടർ ശബ്ന. എസ്, ജയപ്രകാശ് പാനൂർ, പ്രശാന്ത് ഒളവിലം., ജി ജി കെ, പവിത്രൻ മൊകേരി എന്നിവർ പങ്കെടുക്കും .

സമ്മേളനത്തിന്റെ വിജയത്തിനായി അജിത്കുമാർ മാസ്റ്റർ കൺവീനറായും വി എം ചന്ദ്രൻ ചെയർമാനുമായി സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു. വാർത്താ സമ്മേളനത്തിൽ ടി.ടി കെ. ശശി , പവിത്രൻ മൊകേരി, വി.എൻ. ചന്ദ്രൻ , പി.അജിത് കുമാർ , കെ.എം. സുനലൻ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.