പാനൂർ : അന്താരാഷ്ട്ര യോഗാ ദിനാചരണം 2023ന്റെ ഭാഗമായി ഭാരതസർക്കാർ , ആയുഷ് മന്ത്രാലയം , കോമൺവെൽത്ത് എജുക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യ , (CEMCA ) ജൻവാണി 90.8 റേഡിയോ സ്‌റ്റേഷൻ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ പാനൂർ കൂത്തുപറമ്പ് റോഡിൽ വള്ളങ്ങാട് ആദിത്യ വെൽനസ് ആന്റ് ഹെൽത്ത് കേർ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ സൗജന്യ യോഗ ക്ലാസ് സംഘടിപ്പിക്കുന്നു.
. ജൂൺ 11 ഞായറാഴ്ച രാവിലെ 6 മണിക്ക് ആദിത്യ വെൽനസ് ആന്റ് ഹെൽത്ത് കെയറിൽ ക്ലാസ് ആരംഭിക്കും.
2023 മെയ് 15 മുതൽ ജൂൺ 21 വരെ അന്തർദേശീയയോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലന പ്രചാരണ പരിപാടികൾ നടക്കുകയാണ്. “യോഗ മാനവീകതയ്ക്ക് “എന്ന സന്ദേശമുണർത്തിയാണ് യോഗ പ്രചാരണ പരിപാടികൾ നടക്കുന്നത്. വിദ്യാർത്ഥികളും മുതിർന്ന പൗരൻമാരും ഉൾപ്പെടെ എല്ലാ വിഭാഗം ജനവിഭാഗങ്ങൾക്കും യോഗവഴി പ്രയോജനം ലഭിക്കുന്നു. ആരോഗ്യവും ജീവിതപരമായ സ്വസ്ഥതയും യോഗവഴി ലഭിക്കുന്നു.
അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾ പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ ജൂൺ 21 ന് നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും സൗജന്യ യോഗപരിശീലന രജിസ്ട്രേഷനും
9562677726 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്താ സമ്മേളനത്തിൽ റേഡിയോ ജൻവാണി സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴി,
ഡോ. ഷബിൻ ബാലചന്ദ്രൻ [ഡയറക്ടർ, ആദിത്യ ] സരീഷ് പി ( ആദിത്യ) ഇ.വിജയൻ ( അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജൻ വാണി റേഡിയോ) എന്നിവർ പങ്കടുത്തു.