പാനൂർ: ഏക മകളുമായി കണ്ണവം വനാതിർത്തിയിൽ താമസിക്കുന്ന മണക്കാട് സജിക്കും കുടുംബത്തിനും ശൗചാലയമൊരുക്കി ട്രൈബൽ യു .പി .സ്‌കൂൾ .അന്ധകാരത്തെ പഴിക്കുന്നതിനേക്കാൾ ഒരു കൈത്തിരി കത്തിക്കുന്നതാണ് നല്ലതെന്ന സന്ദേശവുമായി ട്രൈബൽ യു .പി .സ്‌കൂൾ പി .ടി .എ സ്വരൂപിച്ച കാരുണ്യനിധി ഉപയോഗിച്ചാണ് ശൗചാലയം നിർമിച്ചത് .40 അടി വിസ്തീർണ്ണമുള്ള ശൗചാലയത്തിൽ കുളിമുറിയും തട്ട് തിരിച്ച് ഒരുക്കിയിട്ടുണ്ട് .വർഷങ്ങളായി തുണി മറച്ചുള്ള താൽക്കാലിക ശൗചാലയമാണ് അവർ ഉപയോഗിച്ചു വന്നിരുന്നത്.വീട്ടിൽ സജിയും മകളും മാത്രമാണ് താമസം.മകൾ മഹിത ട്രൈബൽ നഴ്സറി സ്കൂളിലാണ് പഠിക്കുന്നത്.ആടിനെ വളർത്തിയാണ് ജീവിതം കഴിയുന്നത്.
അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും ചേർന്ന് 35000 രൂപ ചെലവിലാണ് ഇത് നിർമിച്ചത് .പ്രദേശത്തെ വീരപഴശ്ശി ക്ലബ്ബ് അംഗങ്ങളും കൈകോർത്തപ്പോൾ നിർമാണപ്രവർത്തനം എളുപ്പമായി .
പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ .വി .ഷിനിജ ശൗചാലയം കുടുംബത്തിന് കൈമാറി .എസ് .എം .സി .ചെയർമാൻ വി .രതീശൻ , പ്രധാനാധ്യാപകൻ എ പി .രാജേഷ് ,എം .പി .ടി .എ .പ്രസിഡന്റ് സി .പി .സന്ധ്യ , സൗമ്യേന്ദ്രൻ കണ്ണംവെള്ളി എന്നിവർ സംസാരിച്ചു സാനിറ്റേഷൻ സൗകര്യം ഏർപ്പെടുത്തുന്നതിലും ശുചിത്വബോധം അവബോധ പ്രവർത്തനങ്ങളിലും പിടിഎ എന്നും മുന്നിൽ ആണ്.