Latest News From Kannur

മത്തത്ത് സതീശൻ കുടുംബ സഹായ ധനശേഖരണം

0

പാനൂർ:     തൂവ്വക്കുന്നിലെ ഓട്ടോ ഡ്രൈവറായിരുന്ന മത്തത്ത് സതീശൻ (42) ഒരു വാഹനാപകടത്തിൽ മസ്തിഷ്കത്തിന് ഏറ്റ ആഘാതത്തിന്റെ ഭാഗമായി ദീർഘകാലം അപസ്മാര രോഗത്തിനുള്ള ചികിത്സ നടത്തുകയും തുടർന്ന് ജോലിതേടി ബംഗളൂരുവിൽ പോവുകയും അവിടെ വെച്ച് ഹൃദയാഘാതം മൂലം മരണമടയുകയും ചെയ്തു. അഞ്ചും ഏഴും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളും ഭാര്യയുമടങ്ങുന്നതാണ് സതീശന്റെ കുടുംബം. ദീർഘകാലത്തെ ചികിത്സയ്ക്കും പാതിവഴിയാലായ വീട്

നിർമ്മാണത്തിനും വേണ്ടി ബേങ്കിൽ നിന്നെടുത്ത 10 ലക്ഷത്തോളം രൂപ കടബാധ്യതയായി നിലനിൽക്കുകയാണ്.
ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിന് വേണ്ടി നാട്ടുകാർ പി. സതീശൻ (ചെയർമാൻ), എം.ബാലകൃഷ്ണൻ (കൺവീനർ), പി.പി. സുധീർ (ട്രഷറർ) എന്നിവർ ഭാരവാഹികളായ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.
നല്ലവരായ മുഴുവൻ വ്യക്തികളുടെയും അകമഴിഞ്ഞ സഹായം കമ്മിറ്റി അഭ്വർത്ഥിച്ചു.
ഇതുമായി ബന്ധപ്പെട്ട് കേരള ഗ്രാമീൺ ബാങ്ക് കല്ലിക്കണ്ടി ശാഖയിൽ ചെയർമാൻ, ട്രഷറർ എന്നിവരുടെ പേരിൽ ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
കേരള ഗ്രാമീണ ബാങ്ക്
A/CNo:40446101102484 IFSC KLGB0040446, കല്ലിക്കണ്ടി.
Google Pay 9847849281

Leave A Reply

Your email address will not be published.