പള്ളൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാഹി കോഓപ്പറേറ്റീവ് കോളജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . പ്രിൻസിപ്പൽ ഡോ.വി .കെ.വിജയൻ വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൽ നൽകികൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രി ഷിജിൻ , അദ്ധ്യാപകരായ ശ്രീമതി ബിൻസി മോൾ , സജ്‌ന , വിജിന, ശ്രി രജീഷ് , വിദ്ധാർത്ഥികളായ അഭിഷ, റിഥുല, അമർജിത് ,ദേവിപ്രഭ തുടങ്ങിയവർ സംസാരിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഡോ ദീപ്തി സ്വാഗതവും ശ്രി ഷഹീൽ നന്ദിയും പറഞ്ഞു . തുടർന്നു എൻ. എസ് എസ്സ് യൂണിറ്റിലെ അയ്മൻ കമാൽ , ഇബ്രാഹിം , ബിലാൽ എന്നീവരുടെ നേതൃത്വത്തിൽ ക്യാമ്പസ്സിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
Sign in
Sign in
Recover your password.
A password will be e-mailed to you.