പാനൂർ : ഊർജിത ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കുടിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥ. ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ കിണറിലെ വെള്ളം ഉപയോഗിക്കാനാവാതായിട്ട് ദിവസങ്ങളായി. നിരവധി കുട്ടികൾ പഠിക്കുന്ന ഐ ടി ഐ പ്രവർത്തിക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലാണ്.
ഭൂഗർഭ ജലവിതാനം അപകടകരമാം വിധം താഴ്ന്നു കൊണ്ടിരിക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാണ് പാനൂർ. ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നനവ് പദ്ധതിയിലുൾപ്പെടുത്തി കിണർ റീചാർജിംഗ് ഉൾപ്പടെ നടത്തുന്നുമുണ്ട്. എന്നിട്ടും ഇപ്പോഴും പല ഭാഗങ്ങളിലും ലോറികളിൽ കുടിവെള്ളമെത്തിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തിലെ കിണറ്റിൽ വെള്ളമില്ലാതായിട്ട് ദിവസങ്ങളായി. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, കൃഷി അസി.ഡയറക്ടറുടെ ഓഫീസ്, ക്ഷീര വികസന ഓഫീസ്, ശിശു വികസന ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, വ്യവസായ വികസന ഓഫീസ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് എത്തുന്നവരുടെ എണ്ണവും നിരവധിയാണ്.
പന്ന്യന്നൂർ ഐ.ടി.ഐ, ജനകീയ ഹോട്ടൽ എന്നിവ പ്രവർത്തിക്കുന്നതും ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലാണ്. വെള്ളമില്ലാത്തതിനെ തുടർന്ന് ഐ ടി ഐ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. ജനകീയ ഹോട്ടലിൽ വെള്ളം പുറത്തു നിന്നും എത്തിക്കുകയാണ്