പാനൂർ : നവോത്ഥാനാചാര്യൻ സാമൂഹ്യവിപ്ലവകാരി,സാംസ്കാരിക നായകൻ എന്നീ നിലകളിൽ ഗുരുവിനെ അറിയാൻ ശ്രമിക്കുന്ന
വർഗുരുവിന്റെ ഈശ്വരീയത കൂടി പഠിക്കണെമെന്ന് എസ് എൻ ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. എസ് എൻ സി..പി. ചെറുവാഞ്ചേരി ശാഖ ജനറൽ ബോഡി യോഗം ചെറുവാഞ്ചേരി യു.പി സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരാം വഴി കാട്ടുന്ന ഗുരു അതീന്ദ്രീയ മായ കഴിവിനുടമയാണ്. കഠിന തപസ്സിലൂടെ കുണ്ഡലിനി ഉണർന്ന ഗുരുവിന്റെ സ്ഥാനം ദൈവ സങ്കല്പത്തിനും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ശാഖ പ്രസിഡണ്ട് പൂവത്താൻ വത്സൻ അധ്യക്ഷത വഹിച്ചു. സന്തോഷ് ഇല്ലോളിൽ പ്രഭാഷണം നടത്തി ,പാനൂർ യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം ഡയരക്ടർ കെ.കെ സജീവൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി കെ.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. രാജു എക്കാൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ചടങ്ങിൽ വെച്ച് ഉപഹാരം നല്കി. അനുമോദിച്ചു കെ.കൃഷ്ണൻ സ്വാഗതവും കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post