Latest News From Kannur

ഉത്സവ ഛായയിൽ ബിആർസി പ്രവേശനോത്സവം നടത്തി

0

നാദാപുരം : ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കഴിവുള്ള കുട്ടികളുടെ സ്കൂളായ ബി ആർ സി ബഡ്സ് റിഹാബിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു .പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്വാഗത ഗാനം കുട്ടികൾ ആലപിച്ചു ,പ്രവേശനോത്സവം
പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു,
ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ജനീത ഫിർദൗസ് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ,സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ ,എംസി സുബൈർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ സാമൂഹ്യപ്രവർത്തകൻ അനു പാട്യംസ് മെമ്പർമാരായ അബ്ബാസ് കാണേക്കൽ പി പി ബാലകൃഷ്ണൻ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി പി റീജ ,അക്കൗണ്ടന്റ് കെസിനിഷ ബഡ്സ് സ്കൂൾ ടീച്ചർ പിടികെ ആയിഷ ഹെൽപ്പർ പി ടി കെ കെ ശാന്ത എന്നിവർ സംസാരിച്ചു മൂന്നു പെൺകുട്ടികളും 16 ആൺകുട്ടികളും അടക്കം ആകെ 19 കുട്ടികൾക്ക് പഞ്ചായത്തിന്റെ സ്നേഹസമ്മാനം പ്രസിഡന്റ് വി വി മുഹമ്മദലി വിതരണം ചെയ്തു

Leave A Reply

Your email address will not be published.