Latest News From Kannur

ജോലി ഒഴിവ്

0

വേങ്ങാട് :    വേങ്ങാട് ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിന് ഡിപ്ലോമ [സിവിൽ എഞ്ചിനീയറിങ്ങ് ] ഐ.ടി. ഐ ഡ്രാഫ്റ്റ് സ്മാൻ സിവിൽ , ഐ ടി ഐ സർവ്വേയർ തുടങ്ങിയവയിൽ കുറയാത്ത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള 18 മുതൽ 30 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ് , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ജൂൺ 6 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 3 മണി വരെ പഞ്ചായത്ത് അഫീസിൽ വെച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04902382408 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.