പാനൂർ : ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനം ജൂൺ 1 വ്യാഴാഴ്ച വെകിട്ട് 4 മണി മുതൽ 6 മണി വരെ നടത്തുന്നു. പ്രദർശനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരിയുടെ പ്രഭാഷണവും നടക്കും. ലൈബ്രറി ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തുന്നത്