പാനൂർ: പാലത്തായിൽ ഇടി മിന്നലേറ്റ് വീടിന് കേടുപാട് പറ്റി. കുഞ്ഞിപ്പുരയിൽ സരസുവിൻ്റെ വീടിനാണ് ബുധനാഴ്ച്ച പുലർച്ചെ ഇടിമിന്നലേറ്റ് വീടിന് കേടുപാട് പറ്റിയത്. വയറിംഗ് ഭാഗികമായി കത്തി നശിച്ചു.അടുക്കള ഭാഗത്തെ ചുമർവിണ്ടുകീറി.നഗരസഭാ വൈസ് ചെയർമാൻ പ്രീത അശോക്, വില്ലേജ് ഓഫീസർ തുടങ്ങിയവർ സന്ദർശിച്ചു.ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു