Latest News From Kannur

വാർഷികാഘോഷവും യാത്രയയപ്പും നടത്തി

0

പാനൂർ:  പാനൂർ കോ.ഓപ്പറേറ്റീവ് ബിൽഡിംഗ് സൊസൈറ്റി അൻപത്തിയഞ്ചാം വാർഷികവും 40 വർഷത്തെ സേവനത്തിന് ശേഷം സംഘത്തിൽ നിന്ന് വിരമിക്കുന്ന കെ.എം.പ്രേമചന്ദ്ര-നുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംഘം|പ്രസിഡണ്ട് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ പി.കെ.പ്രവീൺ, കെ.കെ.സുധീർ കുമാർ എന്നിവർആദരിച്ചു. സംഘംവൈസ് പ്രസിഡണ്ട് രവീന്ദ്രൻ കുന്നോത്ത് ഉപഹാരം നൽകി. സെമിനാറിൽ സഹകരണ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീം മുൻ വൈസ് ചെയർമാൻ പി.ഹരീന്ദ്രൻ പ്രഭാഷണം നടത്തി .വി.സുരേന്ദ്രൻ, കെ.കെ.ധനഞ്ജയൻ
കെ.എം.പ്രേമചന്ദ്രൻ ,സെക്രട്ടറി എ .പ്യാരി, കെ.കെ.ബീന എന്നിവർ പ്രസംഗിച്ചു

Leave A Reply

Your email address will not be published.