Latest News From Kannur

ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍

0

റിസര്‍വ് ബാങ്ക് 2000 രൂപ പിന്‍വലിക്കല്‍ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതുവരെയായി 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് എസ്ബിഐയില്‍ എത്തിയതെന്ന് ബാങ്ക് ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞു. ഇതില്‍ 14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപിക്കുകയും 3000 കോടിയുടെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടെന്നും എസ്ബിഐ ചെയര്‍മാന്‍ കൂട്ടിച്ചേർത്തു. നിയമപരമായി 2000 നോട്ടുകള്‍ ഇപ്പോഴും കൈമാറ്റം ചെയ്യാനാകുന്നതാണ്. 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാന്‍ നിരവധി അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം മേയ് 23നാണ് ആര്‍ബിഐ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഒരു തവണ 2000 രൂപയുടെ 20 നോട്ടുകളാണ് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കുക. ഒരു ദിവസം എത്ര തവണ വേണമെങ്കിലും ഒരാള്‍ക്ക് 2000 രൂപ നോട്ടുകള്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാം.

Leave A Reply

Your email address will not be published.