പാനൂർ: കായികമെന്നത് കേവല വിനോദത്തിനപ്പുറം രാഷ്ട്രീയമായി മാറുന്ന കാലഘട്ടത്തിലാണ്
നമ്മളുള്ളതെന്ന് കെ എം ഷാജി പറഞ്ഞു. ഡൾഹിൽ നടക്കുന്ന
ഗുസ്തി താരങ്ങളുടെ സമരത്തെ അടിച്ചമർത്തുന്ന ഫാസിറ്റ് ഭരണകൂടത്തെ നമ്മൾ കാണാതെ പോവരുതന്നും അദ്ദേഹം
പറഞ്ഞു.
കല്ലിക്കണ്ടി
എൻ എ എം കോളേജിൽ പുതുതായി നിർമ്മിച്ച
ഡോ.അഹമ്മദ് മുഹമ്മദ് ഉബൈദാൻ മൾട്ടി സ്പോർട്ട് ഗെയിം കോർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.കെ.കുഞ്ഞബ്ദുള്ള ഹാജി
മെയിൻ ബ്ലോക്ക് , കെ.വി സൂപ്പി മാസ്റ്റർ നെറ്റ് വർക്ക് റിസോർസ്
സെന്റർ എന്നിവയുടെ
നാമകരണം
ഇ.ടി മുഹമ്മദ് ബഷീർ എം പി ഓൺലൈൻ വഴി നിർവ്വഹിച്ചു.
എം ഇ എഫ് പ്രസിഡൻ്റ് അടിയോട്ടിൽ അഹമ്മദ് അധ്യക്ഷത വഹിച്ചു.
എം ഇ എഫ്
ജനറൽ സെക്രട്ടറി പി പി എ ഹമീദ്,
ഖത്തർ കെ.എം.സി.സി പ്രസിഡൻ്റ്
ഡോ.അബ്ദുൾ സമദ്,
പ്രിൻസിപ്പൽ ഡോ ടി മജീഷ്,
ആർ.അബ്ദുള്ള മാസ്റ്റർ,
എൻ കുഞ്ഞമ്മദ് മാസ്റ്റർ,
ഡോ പുത്തൂർ മുസ്തഫ,
എൻ എ കരീം,
പി പി അബൂബക്കർ,
കെ പി മൂസ്സ ഹാജി, സമീർ പമ്പത്ത്,
പട്ടാടത്തിൽ ഇസ്മായിൽ,
വി ഹാരിസ്,
കെ വി നാസർ,
അബ്ദുൾ റഹീം പാക്കഞ്ഞി,
നംഷാദ് കെ പി, മുഹമ്മദ് അഫ്രുദ്ധീൻ,
അലി
കുയ്യാലിൽ എന്നിവർ
പ്രസംഗിച്ചു.
കലാ പ്രതിഭകൾക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക്
അടിയോട്ടിൽ അഹമ്മദ്
കൈമാറി.