Latest News From Kannur

ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ വീട്ടിൽ വൻ മോഷണം

0

ആലപ്പുഴ: ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ വീട്ടിൽ വൻ മോഷണം. കായംകുളം കൃഷ്ണപുരത്താണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണം കവർന്നു.

 

കൃഷ്ണപുരം എട്ടാം വാർഡിൽ കറുകതറയിൽ കെഎം ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വീട് പൂട്ടിയിട്ട നിലയിലായിരുന്നു.

ഇവരുടെ ബന്ധു ഇന്ന് വീട് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.