Latest News From Kannur

ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെ പുറകോട്ട് മറിഞ്ഞ് വീണു; അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം

0

തൃശൂര്‍: വ്യായാമത്തിനിടെ തലയിടിച്ച് വീണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മരിച്ചു. ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. തൃശൂര്‍ മാള പുത്തന്‍ചിറയില്‍ സി എ സജീവാണ് മരിച്ചത്.

 

ഇന്ന് രാവിലെയാണ് സംഭവം.ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെ പുറകോട്ട് മറിഞ്ഞ് വീഴുകയായിരുന്നു. തലയിടിച്ച് വീണതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply

Your email address will not be published.