Latest News From Kannur

പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റു; യൂത്ത് കോൺഗ്രസ് നേതാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

0

തൊടുപുഴ: പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കണ്ണിന്റെ കാഴ്ച നഷ്ടമായി. പ്രതിഷേധ മാർച്ചിനിടെ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിന്റെ ഇടതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. തൊടുപുഴയിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മാർച്ചിനിടെയാണു ബിലാലിന്റെ കണ്ണിനു പരിക്കേറ്റത്.

 

ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ചിനിടെയാണു പരിക്കേറ്റത്. ബിലാലിന്റെ കൺപോളയിൽ 3 ഭാഗത്തായി 28 തുന്നലുകളുണ്ട്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണു ബിലാൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന ചികിത്സയിലൂടെ മാത്രമേ കാഴ്ച തിരിച്ചുകിട്ടുമോയെന്നു പറയാനാവൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്

Leave A Reply

Your email address will not be published.