വടകര
വാഹനാപകടത്തിൽ പരിക്ക് പറ്റുകയും ഷുഗർ രോഗം മൂലം കാൽവിരൽ മുറിച്ചു മാറ്റുകയും ചെയ്തതിനാൽ നടക്കാൻ കഴിയാത്ത വ്യക്തിക്ക് സഞ്ചരിക്കാൻ വേണ്ടി ഒരു സ്കൂട്ടർ വാങ്ങിച്ചു നൽകുന്നതിനായി മഹാത്മാദേശസേവട്രസ്റ്റ് ജൈവകലവറ ആസ്ഥാനമായി രൂപീകരിച്ച ജീവകാരുണ്യത്തിനായുള്ള ഒത്തു ചേരൽ ഒരു മാസം കൊണ്ട് ലക്ഷ്യം കൈവരിച്ചു.
മഹാത്മാ ദേശസേവ ട്രസ്റ്റിനൊപ്പം ജനതാകൾച്ചറൽ സെന്റർ ബഹറൈൻ, കോ ഓപ്പറേറ്റീവ് എംപ്ളോയീസ് സെന്റർ തുടങ്ങിയ സംഘടനകളും ധനസമാഹരണത്തിൽ സഹകരിച്ചു. ടി.വി.എസ് കമ്പനി യുടെ വടകര ഏജൻസി വിലയിൽ ഇളവ് നൽകി. തൊണ്ണൂറ്റിയേഴായിരത്തി അഞ്ഞൂറ് രൂപയുടെ ചെക്ക് മഹാത്മാ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ എ.കെ.ബി മോട്ടോഴ്‌സ് മാനേജർ ജിനിൻ ചന്ദ്രന് നൽകി. ചടങ്ങിൽ ആയാടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കായക്ക രാജൻ സ്വാഗതം പറഞ്ഞു.എ.പി.ദാമോദരൻ, സി.എച്ച്. ശിവദാസ്, ഒ.പി.ചന്ദ്രൻ, സി.പി.ചന്ദ്രൻ, പി.പി.പ്രസീത്കുമാർ, എൻ.കെ.അജിത് കുമാർ, മലയിൽ രാജേഷ്, കെഞ്ചേരി നാരായണൻ എന്നിവർ പ്രസംഗിച്ചു. എം.ടി.ശ്രീജിത്ത് നന്ദി പറഞ്ഞു.