Latest News From Kannur

ഉത്സവഛായയിൽ നാദാപുരത്ത് നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു

0

ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .ഉത്ഘാടനത്തോട് അനുബന്ധിച്ച് മൽസ്യ മാർക്കറ്റിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടയുള്ള സപ്പ്ളിമെന്റ് പ്രസിഡന്റിൽ നിന്ന് വാർഡ് മെമ്പർ നിഷ മനോജ് ഏറ്റുവാങ്ങി .നിലവിലുള്ള മത്സ്യമാർക്കറ്റിലെ പഴയ ദ്രവ മാലിന്യ സംവിധാനം പൂർണ്ണമായും നീക്കം ചെയ്തു പുതിയ ടാങ്ക് സ്ഥാപിച്ചാണ് മാർക്കറ്റ് ഉദ്ഘാടനം ചെയ്യതത് .മാർക്കറ്റിൽ നിലവിലുണ്ടായിരുന്ന ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുകയും ,ഓവുചാലിൽ ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും പുതുതായി മലിനജല സംസ്കരണത്തിന് ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ,കൂടാതെ അജൈവ മാലിന്യ സംസ്കരണത്തിന് ബോട്ടിൽ ബൂത്ത് നവീകരണത്തിന്റെ ഭാഗമായി മാർക്കറ്റിൽ സ്ഥാപിച്ചിട്ടുണ്ട് .ശുചിത്വം ഉറപ്പുവരുത്തുന്നതിനായി തൊഴിലാളികൾക്ക് പഞ്ചായത്ത് പെരുമാറ്റച്ചട്ടവും ഏർപ്പെടുത്തി ,മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന സമയത്ത് തന്നെ ഹരിത വലയം ദൃശ്യമാകുന്നതിന് വേണ്ടി പുതിയ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് .നിലവിലുള്ള ഡ്രൈനേജ് സംവിധാനത്തോടൊപ്പം അനുബന്ധ ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുന്നതിന് ഈ വർഷം രണ്ടര ലക്ഷം രൂപയുടെ പ്രവർത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട് .വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു .സ്ഥിരം സമിതി അദ്യക്ഷൻമാരായ എം സി സുബൈർ,ജനീധ ഫിർദൗസ് , വാർഡ് മെമ്പർമാരായ പി പി ബാലകൃഷ്‌ണൻ ,നിഷ മനോജ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,സി വി കുഞ്ഞി കൃഷ്ണൻ ,
എം പി സൂപ്പി ,
കെ പി കുമാരൻ മാസ്റ്റർ,
സി എച്ച് ദിനേശൻ,
കരിമ്പിൽ ദിവാകരൻ ,
കെ ടി കെ ചന്ദ്രൻ ,
കെ എം രഘുനാഥ്‌ ,
കരിമ്പിൽ വസന്ത,
മുസ്തഫ കുന്നുമ്മൽ,
കിഴക്കയിൽ ബാബു ,
എംപി കൃഷ്ണൻ ,എം സി ദിനേശൻ ,എം ടി കുഞ്ഞിരാമൻ ,
എം പി കൃഷ്ണൻ ,ഹാരിസ് കൂടുവാൻ ,സി വി അഷ്‌റഫ് ,ബാബു കിഴക്കയിൽ എന്നിവർ സംസാരിച്ചു .
വിവിധ തൊഴിലാളി പ്രതിനിധികൾ ,മാർക്കറ്റിലെ കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർ പരിപാടിയിൽ പങ്കെടുത്തു .
നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 19 മുതൽ മാർക്കറ്റ് പൂർണമായി അടച്ചിട്ടിരിക്കുകയായിരുന്നു ,

Leave A Reply

Your email address will not be published.