Latest News From Kannur

കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

0

കണ്ണൂര്‍: കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അബ്ദുള്‍ സമദ്, നൗഫല്‍ എന്നിവരാണ് മരിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. പഴയങ്ങാടി റോഡില്‍ രാവിലെ 6.45ന് ആണ് അപകടം നടന്നത്.

ഓട്ടോ ഡ്രൈവറായ നൗഫല്‍, പാപ്പിനിശേരി സ്വദേശിയായ അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. മംഗലാപുരം ഭാഗത്തുനിന്ന് വരികയായിരുന്ന പിക്ക് അപ്പ് ജീപ്പ് ഇവരുടെ മേലേക്ക് പാഞ്ഞ് കയറിയാണ് അപകടം.

മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ജീപ്പ് റോഡില്‍ മറ്റ് വാഹനങ്ങളേയും ഇടിച്ച് തെറിപ്പിച്ചു.

Leave A Reply

Your email address will not be published.